kamal-rajani

ചെന്നൈ: തമിഴ്നാട്ടിൽ മൂന്നാം മുന്നണി സഖ്യത്തിന് രജനികാന്തിന്റെ പിന്തുണ തേടി മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ. ജനാധിപത്യം നിലനിറുത്തേണ്ട കടമയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കമലഹാസൻ പറഞ്ഞു.

'പാർട്ടി പ്രഖ്യാപനത്തിന് രജനികാന്തിനെ നിർബന്ധിക്കില്ല. സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ശ്രദ്ധിക്കാൻ ഞാൻ നിർദ്ദേശിക്കും. എന്നാൽ രാഷ്ട്രീയക്കാരനെന്ന നിലയിൽ തമിഴ്നാടിന്റെ ഉയർച്ചയ്ക്ക് വേണ്ടി കൈകോർക്കാൻ ക്ഷണിക്കും. അദ്ദേഹമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ' - കമലഹാസൻ പറഞ്ഞു.

അഴിമതിക്കാരല്ലാത്ത വ്യക്തികളെയും മറ്റ് പാർട്ടികളിൽ അസംതൃപ്തരായ സത്യസന്ധരായ നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കമൽ പറഞ്ഞു. സഖ്യം രൂപീകരിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.