പ്രേമത്തിലൂടെ അരങ്ങേറിയ മഡോണ സെബാസ്റ്റ്യന്റെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായാണ് മഡോണ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ കല്യാണം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉന്നയിക്കുന്ന സംശയം. പക്ഷേ സത്യമെന്തെന്നാല്‍ ഒരു ഫോട്ടോഷൂട്ടില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നതാണ്.
ചിത്രങ്ങള്‍ വൈറലായി മാറിയതോടെ നിരവധി ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇവരോടൊക്കെ മഡോണ ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുമുണ്ട്. മാലാഖയെ പോലെയും രാജ്ഞിയെ പോലെയുമൊക്കെയാണ് മഡോണയെ ചിത്രത്തില്‍ കാണുമ്പോള്‍ തോന്നുന്നത് എന്നാണ് ആരാധകരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.
ചിത്രങ്ങള്‍ തന്റെ വിവാഹത്തിന്റേതല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണ് ഇവയെന്നും മഡോണ തന്നെ കമന്റ് റിപ്ലേയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാജിക് മോഷന്‍ മീഡിയയാണ് മഡോണയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഡോണ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് മുഴുവന്‍ വായിക്കാതെ പല ആരാധകരും താരത്തിന് ആശംസ നേരുന്നത് കണ്ട് മറ്റുള്ളവരും ഇത് ശരിയാണെന്ന് കരുതിയിരിക്കുകയാണ്.
എപ്പോഴും കൂടെ വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള ഒരാളാണ് മഡോണ എന്നാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അവിനാഷ് കുറിച്ചിരിക്കുന്നത്. മഡോണ അതിസുന്ദരിയായ ഒരു മണവാട്ടിയായിരിക്കുമെന്നാണ് അവതാരകയായ ധന്യ വര്‍മ്മ കുറിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രം പകര്‍ത്തിയ ക്യാമറാമാനും പ്രശംസാ പ്രവാഹമാണ് ലഭിക്കുന്നത്. എല്ലാ ഫോട്ടോകളും അതിസുന്ദരമാണെന്നും കിടിലനാണെന്നും കമന്റുകളുണ്ട്.
പ്രേമം എന്ന ചിത്രത്തില്‍ സെലിന്‍ എന്ന കഥാപാത്രമായാണ് മഡോണ സെബാസ്റ്റ്യന്‍ അരങ്ങേറുന്നത്. പിന്നീട് വിജയ് സേതുപതി ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറുകയായിരുന്നു. നല്ലൊരു ഗായിക കൂടിയാണ് മഡോണ സെബാസ്റ്റ്യന്‍. ഇത് പലപ്പോഴായി മഡോണ തെളിയിച്ചിട്ടുമുള്ളതാണ്. ബ്രദേഴ്‌സ് ഡെ ആണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം.