vijay

ചെന്നൈ: വിജയ് ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ സംവിധായകനും വിജയ്‌യുടെ പിതാവുമായ എസ്.എ. ചന്ദ്രശേഖരൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതിന് പിന്നാലെ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് നടൻ.

'അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ല. എന്റെ ആരാധകർ പാർട്ടിയിൽ ചേരരുത്. എന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കും.'- വിജയ് പറഞ്ഞു.

'അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം" എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തത്. എസ്.എ. ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും ബന്ധു പത്മനാഭനെ പ്രസിഡന്റായും അപേക്ഷയിൽ ചേർത്തിട്ടുണ്ട്. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ചന്ദ്രശേഖറാണ്.