അറ്റോർണിയായി ഔദ്യോഗിക ജീവിതം തുടങ്ങി. രാഷ്ട്രീയത്തിൽ ഡെമോക്രാറ്റായി. ആറ് തവണ സെനറ്ററായി. നിരവധി സെനറ്റ് സമിതികളിൽ അംഗമായി. രണ്ട് തവണ പ്രസിഡന്റ് ഒബാമയുടെ വൈസ് പ്രസിഡന്റായി. ഇപ്പോൾ അമേരിക്കയുടെ പ്രസിഡന്റ് പദത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കയാണ് ജോ ബൈഡൻ. ആ ജീവിത യാത്ര ഇങ്ങനെ..
മുഴുവൻ പേര്
ജോസഫ് റോബിനെറ്റ്
ബൈഡൻ ജൂനിയർ
1942 നവംബർ 20ന് കാത്തോലിക്കാ
കുടുംബത്തിൽ ജനനം
കാതറിൻ യൂജീനിയ "ജീൻ" ബൈഡൻ, ജോസഫ് റോബിനെറ്റ് ബൈഡൻ സീനിയർ എന്നിവർ മാതാപിതാക്കൾ. കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടി. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ചെറുപ്പത്തിൽ വിക്കുണ്ടായിരുന്നു.
വിദ്യാഭ്യാസം
യൂണിവേഴ്സിറ്റി ഒഫ് ഡെലാവയെറിൽ നിന്ന് ബിരുദം.
സൈറക്കസ് സർവകലാശാലയിൽ നിന്ന് നിയമബിരുദം.
1969ൽ അറ്റോർണിയായി.
രാഷ്ട്രീയ ജീവിതം
1970ൽ ന്യൂകാസിൽ കൺട്രി കൗൺസിൽ അംഗമായി.
1972ൽ ഡെലാവെയർ സംസ്ഥാനത്ത് നിന്ന് ആദ്യമായി സെനറ്റ് അംഗമായി
അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്റർ
ആറു തവണ സെനറ്റംഗമായി.
2009ൽ ഒബാമയുടെ വൈസ് പ്രസിഡന്റാകാൻ സ്ഥാനം ഒഴിഞ്ഞു
2012ലും ഒബാമയുടെ വൈസ് പ്രസിഡന്റായി
കുടുംബം
1966ൽ നെയ ്ലിയ ഹണ്ടറിനെ വിവാഹം ചെയ്തു. ജോസഫ് ആർ.ബൈഡൻ, റോബർട്ട് ഹണ്ടർ ബൈഡൻ, നവോമി ക്രിസ്റ്റിന ബൈഡൻ എന്നിവർ ഈ ബന്ധത്തിലുള്ള മക്കളാണ്.
1972ൽ നെയ് ലിയയും ഒരു വയസുകാരി മകളും റോഡപകടത്തിൽ മരിച്ചു.
1977ൽ ജിൽ ട്രേസി ജേക്കബ്സിനെ വിവാഹം ചെയ്തു.
ഈ ബന്ധത്തിലുണ്ടായ മകളാണ് ആഷ് ലി ബ്ലേസർ.