amith-sha

ന്യൂഡൽഹി:പശ്ചിമ ബംഗാളിൽ ക്രമസമാധാനം പാലിക്കപ്പെടുന്നില്ലെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ പാർട്ടി സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നു. ഇതുവരെ നൂറിലധികം ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്ത് കൊല്ലപ്പെട്ടുവെന്നും സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇത് മമത സർക്കാരിന്റെ പരാജയമാണെന്നും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പാർട്ടി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനാണ് ഞാൻ പശ്ചിമ ബംഗാളിലെത്തിയത്.എന്നാൽ ഇവിടുത്തെ ജനങ്ങൾ അടിയന്തരമായ മാറ്റം ആഗ്രഹിക്കുന്നു. ഒരുവശത്ത് ഇവിടുത്തെ ജനങ്ങൾക്ക് മമതയോട് ഉള്ള അടങ്ങാത്ത ദേഷ്യവും മറുവശത്ത് മോദി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയും ഞാൻ കണ്ടു." ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.