ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി കഴിഞ്ഞ ദിവസം 32-ാം പിറന്നാൾ ആഘോഷിച്ചു. ലോകക്രിക്കറ്റിൽ ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മനായി കണക്കാക്കപ്പെടുന്ന വിരാട് കൊഹ്‌ലി ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി റെക്കാഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച ഒട്ടുമിക്ക റെക്കാഡുകളും മറികടക്കാൻ ശേഷിയുള്ള താരമായി നിരൂപകർ വിലയിരുത്തുന്നത് വിരാടിനെയാണ്.
വിരാടിന്റെ പേരിലുള്ള പത്ത് റെക്കാഡുകൾ ഇതാ...
1.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറികൾ നേടിയ താരം വിരാടാണ്,ഏഴെണ്ണം.ക്യാപ്ടനായി ഏറ്റവും കൂടുതൽ(6) ഡബിൾ സെഞ്ച്വറികൾ നേടിയതും വിരാടാണ്.
2.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ച്വറികൾ തികച്ച ഇന്ത്യൻ ക്രിക്കറ്റർ.
3. ഒരു ദശകത്തിൽ 20000ത്തിലേറെ അന്താരാഷ്ട്ര റൺസ് നേടിയ ആദ്യ താരം.
4.ഐ.പി.എല്ലിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് (2016ൽ976 റൺസ് ) നേടിയ താരം.
5.ഏകദിന ലോകകപ്പിൽ തുടച്ചയായി അഞ്ച് അർദ്ധസെഞ്ച്വറികൾ (2019) നേടിയ ആദ്യ ക്യാപ്ടൻ.
6.ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറ്റവും കൂടുതൽ വിജയങ്ങൾ (33) നൽകിയ ക്യാപ്ടൻ.
7.ഏകദിനക്രിക്കറ്റിൽ 8000, 9000,10000,11000 റൺസ് ഏറ്റവും വേഗത്തിൽ തികച്ച ബാറ്റ്സ്മാൻ.
8. രണ്ട് വ്യത്യസ്ത എതിരാളികളോട് (ശ്രീലങ്ക, വിൻഡീസ്) തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ വീതം നേടിയ ആദ്യ ബാറ്റ്സ്മാൻ.
9.ഉഭയകക്ഷി പരമ്പരകളിൽ ആറ് തവണ 300ലേറെ റൺസ് സ്കോർ ചെയ്ത ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ.
10. ഏകദിനത്തിൽ ചേസിംഗിൽ ഏറ്റവും കൂടുതൽ (26) സെഞ്ച്വറികൾ നേടിയ ബാറ്റ്സ്മാൻ.
വിരാടിന്റെ ഓട്ടം
ഈ സീസൺ ഐ.പി.എല്ലിൽ വിരാട് ഇതുവരെ നേടിയ 460 റൺസിൽ 302ഉം വിക്കറ്റുകൾക്ക് ഇടയിലുള്ള ഓാട്ടത്തിലൂടെയായിരുന്നു. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ വിരാടാണ്.525 റൺസ് നേടിയ ശിഖർധവാൻ ബൗണ്ടറികളിലൂടെ അല്ലാതെ 233 റൺസ് നേടി രണ്ടാമതുണ്ട്.