27 ഏക്കർ വിസ്തൃതിയിൽ ഒരുകാലത്തു പടർന്നു കിടന്നിരുന്ന ഈ കുളത്തിന് ഇന്ന് അത്രം വലിപ്പം ഇല്ല. പരിസരത്തുള്ള സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റം ഇന്ന കുളത്തിന്റെ വിസ്‌തൃതി കുറച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വിസ്തൃതമായ വലിയകുളം വിശാലമായ ഒരു പ്രദേശത്തിൻ്റെ പ്രധാന ജലസ്രോതസ്സാണ്. ചെങ്കൽ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സായ വലിയകുളം ചെളിനിറഞ്ഞും നിറയെ താമരയും പാഴ്‌ച്ചെടികളും നിറഞ്ഞു നാശത്തിലേക്കു വഴുതുമ്പോഴാണ് 2009-ൽ ഗാന്ധിമിത്രമണ്ഡലം സ്ഥാപകൻ ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും സെക്രട്ടറിയായിരുന്ന സനൽ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ വലിയകുളം പുനർജീവനത്തിനായി പ്രയത്നങ്ങൾ ആരംഭിച്ചതു.
ഗാന്ധിമിത്ര ആരംഭിച്ച വലിയകുളം നവീകരണ പ്രവർത്തനത്തിന് പിന്തുണയുമായി പഞ്ചായത്തും രംഗത്തെത്തിയതോടെ ജോലി ആരംഭിച്ചു. നാടിന്റെ ഹൃദയമായിരുന്ന വലിയ കുളം വീണ്ടെടുക്കാനായി നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ഒരുവർഷം തുടർച്ചയായി ഇരുപതിനായിരത്തോളം പേരുടെ അധ്വാനം കൊണ്ടാണ് നാശത്തിലേക്കു പോയ വലിയകുളത്തിനെ ഇന്നുകാണുന്നരീതിയിൽ പുനർ ജീവൻ നൽകിയത്. ഒരുകാലത്തു ഡിസംബറിന്റെ ആരംഭത്തിൽതന്നെ പ്രദേശത്തെ കിണറുകൾ വരൾച്ച ബാധിച്ചിരുന്നു വലിയകുളം നവീകരണത്തോടെ കിണറുകളിലെ ജലനിരപ്പ് ഉയരുകയും ചെങ്കലിന്റെ കാർഷിക സമൃദ്ധിക്ക് വലിയകുളത്തിലെ ജലസമൃദ്ധി മുതൽ കൂട്ടാവുകയും ചെയ്തു.
കുളം നവീകരണത്തിനോടനുബന്ധിച്ചു പലപല പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്. അവയെല്ലാം കടലാസ്സിൽ ഒതുങ്ങുകയാണ് ചെയ്തത്. ചുറ്റുപാടും സ്ഥാപിച്ച വിളക്കുകളിൽ പലതും സാമൂഹ്യ വിരുദ്ധർ മദ്യപിക്കാനുള്ള സൗകര്യത്തിനു വേണ്ടി നശിപ്പിച്ചു. പലപ്പോഴും നാട്ടുകാർ ചുറ്റുപാടിലും സിസിടിവി സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തു അതിനുവേണ്ട നടപടികൾ ഒന്നും തുടങ്ങിയില്ല. കുളം നിറയെ കുളവാഴയും പരിസരം കുറ്റികാടുമായി മാറിയത്തോടു കൂടി കുളത്തിനു ചുറ്റും രാവിലെ നടക്കാൻ വരുന്നവർക്ക് ബുദ്ധി മുട്ടായി മാറി. പരിസരം മദ്യപാനത്തിന് ഉപയോഗിക്കുന്ന സാമൂഹ്യദ്രോഹികൾ മദ്യകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കുളത്തിലും പരിസരപ്രദേശത്തും നിക്ഷേപിക്കുന്നത് പതിവായി. പൊട്ടിച്ചിട്ട മദ്യകുപ്പിച്ചില്ലുകളിൽ ചവിട്ടി പ്രഭാത സവാരികർക്കു അപകടങ്ങൾ പറ്റുന്നത് പതിവായി.
വട്ടവിളയിലെ ഗോകുലം യോഗ കൂട്ടായ്മയും ആഴ്ചയിൽ ഒരുദിവസം വലിയകുളത്തിനു ചുറ്റും നടക്കാൻ പോകാറുണ്ടായിരുന്നു. യോഗാചാര്യൻ രാധാകൃഷ്ണൻ സാറും സുഹൃത്തുക്കളും,സനൽ കുലത്തിങ്കലും ഈ കുളത്തിന്റെയും പരിസരത്തിന്റെയും ദയനീയ അവസ്ഥ കണ്ടു പരിസരവും കുളവും ശുചിയാക്കാൻ തീരുമാനിച്ചു കഴിഞ്ഞ റിപ്പബ്ലിക് ദിനനത്തിൽ തുടക്കം കുറിച്ച ശുചികരണം നാല് ഞായറാഴ്ചകൾ കൊണ്ട് പൂർത്തിയാക്കി. അവരുടെ നല്ല പ്രവർത്തികൾ കണ്ടു പ്രഭാത സവാരിക്ക് സ്ഥിരമായി വന്നിരുന്ന ചില പരിസരവാസികളും ഇവരുടെ ഉദ്യമത്തിന് പിന്തുണനൽകി. കുളത്തിലെ പായലുകളും പുല്ലുകളും പാഴ്ചെടികളും വെട്ടി ശരിയാക്കി വീണ്ടും കുളത്തിനു പുതുജീവൻ നൽകി. നാലഞ്ചു ചാക്ക് നിറയെ മദ്യകുപ്പികളാണ് കുളത്തിൽനിന്നും വാരിമാറ്റിയത്.
കോവിഡ് കാലം പിന്നയും കുളത്തിന്റെ അവസ്ഥ പിന്നയും ദയനീയമാക്കി. കേരളപിറവിദിനത്തിൽ ഗോകുലം യോഗാഗ്രൂപും സനൽ കുളത്തുങ്കലും, പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണവും മറ്റു ചില സാമൂഹിക പ്രവർത്തകരും വീണ്ടുമൊരു യജ്ഞത്തിന് ആരംഭം കുറിക്കുന്നു.
രാവിലെ ആറുമണിമുതൽ തുടങ്ങിയ ഇന്നത്തെ പരിശ്രമം കുറച്ചു പ്രദേശം ശുചിയാക്കി.
പല പല ജ്യോലികൾ ചെയ്യുന്ന ഇവർ അടുത്ത ആഴ്ചകളിലും ഈ ഉദ്യമം തുടരുവാൻതന്നെ തീരുമാനം. കഴിയുന്നിടത്തോളം കാലം നമ്മുടെ പൊതുസ്ഥലങ്ങൾ സൂചികരിക്കുന്ന പ്രവർത്തികളും പ്രകൃതി സംരക്ഷണവും തുടർന്ന് കൊണ്ടുപോകാനാണ് ഈ കൂട്ടായ്മയുടെ തീരുമാനവും. ഏതൊരു പ്രദേശത്തിനും വികസനമല്ല സുസ്ഥിര വികസനമാണ് ഉണ്ടാകേണ്ടത്. എല്ലാ വിഭവങ്ങളും വരും തലമുറയ്ക്കൂ കൂടി കുരുതി വേണം നാം വിനിയോഗിക്കേണ്ടത് നമ്മുടെ നാടിൻ്റെ സുസ്ഥിര വികസനത്തിൽ നീർത്തട സംരക്ഷണത്തിന് മുഖ്യസ്ഥാനം നൽകാം നമുക്കെല്ലാ പേർക്കും ഈ മഹത്തായ കർമ്മത്തിൽ പങ്കാളികളാകം.