കോടിക്കണക്കിന് ആരാധകരുള്ള ഒരു താരമാണ് ഇത്. ആളെ മനസിലായോ?സാക്ഷാൽ സണ്ണി ലിയോണാണ് ചിത്രത്തിലുള്ളത്. മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നാട്ടിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ നടി ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയിരുന്നു. മാസങ്ങൾക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച് താരം കഴിഞ്ഞദിവസം മുംബയിലേക്ക് തിരിച്ചെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോൺ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.'പുതിയ സാഹസം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്കു മുൻപ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നടി അന്ന് പോസ്റ്റ് ചെയ്തത്.