ദുബായ്: കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്‌ലിയുടെ മുപ്പത്തിരണ്ടാം ജന്മദിനം. അദ്ദേഹത്തിനായി അർദ്ധരാത്രി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആഘോഷം സംഘടിപ്പിച്ചിരുന്നു. കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും പാർട്ടിയിൽ പങ്കെടുത്തു.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോഹ്‌ലി കേക്കില്‍ കുളിച്ചുനില്‍ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Happy Birthday Captain Kohli
— Royal Challengers Bangalore (@RCBTweets) November 5, 2020
Happy faces and positive vibes. The RCB family put together a special video to celebrate King Kohli’s birthday at 12 midnight. 🤴🏽❤️#PlayBold #IPL2020 #WeAreChallengers #Dream11IPL pic.twitter.com/ViaI9eItDV