gold

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 38,400 രൂപയായി. ഗ്രാമിന് 4,800 രൂപയാണ് വെള്ളിയാഴ്ചത്തെ വില. നാലുദിവസത്തിനിടെ പവന് 720 രൂപയാണ് കൂടിയത്.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില വർദ്ധിച്ചിരുന്നു.എന്നാൽ പിന്നീട് താഴുകയും ചെയ്തു. ഒരു ഔണ്‍സ് സ്വര്‍ണത്തിന്1,940 ഡോളറാണ് വില. ഡോളര്‍ കരുത്താര്‍ജിച്ചതും,അമേരിക്കയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുന്നതുമാണ് വിപണിയെ സ്വധീനിച്ചത്.