pranav

താരങ്ങളുടെയും അവരുടെ മക്കളുടെയുമൊക്കെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ മുരളിക്കൊപ്പമുള്ള ഒരു താരപുത്രന്റെ ബാല്യകാല ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഈ താരപുത്രൻ ഒരു നടൻ കൂടിയാണ്. ആരാണെന്നല്ലേ?അത് മറ്റാരുമല്ല മോഹൻലിന്റെ മകനും നടനുമായ സാക്ഷാൽ പ്രണവ് മോഹൻലാലാണ്.

'മോഹൻലാൽ മീഡിയ' ആണ് ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുരളിയ്ക്ക് മുത്തം കൊടുക്കുന്ന കുഞ്ഞു പ്രണവാണ് ചിത്രത്തിലുള്ളത്. 'ആദി' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആണ് പ്രണവിന്റെ പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന പുതിയ ചിത്രത്തിലും നായകനായിട്ടെത്തുന്നത് പ്രണവാണ്. കല്യാണി പ്രിയദർശനാണ് നായിക.

pranav