അലഹബാദ്: ഒരു ക്വട്ടേഷൻ സംഘത്തിന്റെ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മുസഫർനഗറിലെ ഒരു കൂട്ടം യുവാക്കളാണ് പരസ്യം നൽകിയത്. 'ഓരോ സേവനത്തിനും' എത്ര തുകയാണെന്നും പ്രത്യേകം പറയുന്നുണ്ട്.
'ശത്രുക്കൾക്ക് തല്ല് കൊടുക്കും, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നിങ്ങനെ എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുമെന്നാണ് പരസ്യത്തിൽ ഇവർ പറയുന്നത്. ഭീഷണിപ്പെടുത്തുന്നതിന് 1000 രൂപ, തല്ലുുകൊടുക്കാൻ 5000, കയ്യും കാലും തല്ലി ഒടിക്കാൻ 10,000, കൊലപാതകത്തിന് 55,000 രൂപ എന്നിങ്ങനെ പോകുന്നു ഫീസ്. ക്വട്ടേഷൻ പരസ്യം രാജ്യമെങ്ങും ചർച്ചയായതോടെ ഗുണ്ടാ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.