jyothirmayi

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടി ജ്യോതിർമയിയെ കണ്ട് അമ്പരന്ന് ആരാധകർ. ആദ്യ നോട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടാണ്.മുടി ബോയ് കട്ട് അടിച്ച് നരച്ച ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട താരം പുതിയ ഒരു സ്റ്റേറ്റ് മെന്റാണ് ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. നസ്റിയയ്ക്കൊപ്പമുള്ള ചിത്രം ആണ് താരം പങ്കുവച്ചത്.അപൂർവമായി മാത്രമേ ജ്യോതിർമയി ചിത്രം പങ്കുവയ്ക്കാറുള്ളൂ.ഫഹദ് - നസ്റിയ കുടുംബവുമായി അടുത്ത ബന്ധമാണ് ജ്യോതിർമയിക്കുള്ളത്. അവരുടെ ആ സൗഹൃദത്തിന്റെ ഊഷ്മളത അടയാളപ്പെടുത്തുന്നതാണ് ചിത്രം.2015 ഏപ്രിൽ 4ന് സംവിധായകൻ അമൽ നീരദും ജ്യോതിർമയിയും വിവാഹിതരാകുന്നത്.