hridik

ബോളിവുഡ് സൂപ്പർതാരം ഋത്വിക് റോഷൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്‌പൈ ത്രില്ലർ ചിത്രത്തിലാണ് ഋത്വിക് വേഷമിടുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ഓഡിഷൻ വഴിയാണ് ഋത്വിക് റോഷനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ക്രിഷ് 4 ന്റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കടക്കുമെന്നും ഋത്വിക് റോഷൻ അറിയിച്ചു. ക്രിഷ് നാലാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.