തിരുവനന്തപുരം ജില്ലയിലെ ആര്യനാടുള്ള കൊക്കോട്ടേല എന്ന സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. ഇവിടെ ഉള്ള മഠത്തിൽ വാവ ഇതിനു മുൻപും വന്നിരുന്നു. അന്ന് പിടികൂടിയത് കാട്ടുപൂച്ചയെ വിഴുങ്ങിയ ഒരു പെരുമ്പാമ്പിനെയാണ്.
മഠത്തിനോട് ചേർന്ന് വിശാലമായ പറമ്പ്, അവിടെ വാഴയും,കപ്പയും തുടങ്ങി എല്ലാ കൃഷിയും ഉണ്ട്. കൂടാതെ കോഴി,പശു,മീൻവളർത്തൽ തുടങ്ങി അവിടെ കിട്ടാത്ത ഒന്നും ഇല്ല. ഇവിടുന്ന് മൂന്ന് നാല് കിലോമീറ്റർ കഴിഞ്ഞാൽ വനമാണ്. മാത്രമല്ല തൊട്ടടുത്ത് അരുവിയും. പണിക്കാർക്ക് പേടിയാണ് പെരുമ്പാമ്പ്,മൂർഖൻ തുടങ്ങി നിരവധി പാമ്പുകൾ സ്ഥലത്തുണ്ട്.
ഇന്ന് തേങ്ങ വെട്ടുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടത്. നിരനിരയായി പുല്ലും,ചെടികളും,അതിനടിയിലാണ് പാമ്പ്. വാവ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പെരുമ്പാമ്പിനെ പുറത്തെടുത്തതും, അവിടെ നിന്നവർ എല്ലാം ഒന്നു പേടിച്ചു.അത്രക്ക് വലിയ പെരുമ്പാമ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....