നിവിൻ പോളി, വിനയ് ഫോർട്ട്, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന കനകം കാമിനി കലഹം എറണാകുളത്ത് ആരംഭിച്ചു. പോളി ജൂനിയർ പിക് ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലേഷ്യസ്, ശിവദാസ് കണ്ണൂർ എന്നിവരാണ് മറ്റു താരങ്ങൾ. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25നു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപ ഹാസ്യമായാണ് ഒരുങ്ങുന്നത്.