പരസ്പരം മുഖസാമ്യമുള്ളവർ എന്നും കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാർ മിക്കപ്പോഴും വാർത്തകളിൽ താരമാകാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇൻസ്റ്റഗ്രാമിലുൾപ്പെടെ നിരവധി ഫോളോവേഴ്സുള്ള ഷെഫീഖ് കൊല്ലം സ്വദേശിയാണ്. അഭിനയവും ഫിലിംമേക്കിംഗുമാണ് ഷെഫീഖിന് താത്പര്യം.