കഴിഞ്ഞ ദിവസമായിരുന്നു നടി മല്ലിക സുകുമാരന്റെ പിറന്നാൾ. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. നിരവധി പേരാണ് മല്ലികയ്ക്ക് ആശംസകളുമായെത്തിയത്. രസകരമായ ഒരു വീഡിയോയിലൂടെയാണ് ചെറുമകൾ പ്രാർത്ഥന മുത്തശ്ശിയ്ക്ക് ആശംസ നേർന്നിരിക്കുന്നത്.
മല്ലികയുടെ മൂത്തമകൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ ആണ് പ്രാർത്ഥന. പ്രാർത്ഥനയ്ക്കൊപ്പം അല്പം മോഡേൺ നൃത്തച്ചുവടുകൾ വയ്ക്കുന്ന മല്ലികയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ' സാവേജ് ലവ് ' എന്ന ഗാനത്തിനൊത്താണ് മല്ലികയുടെ ചുവടുകൾ. പ്രാർത്ഥന ചെയ്യുന്നത് പോലെയാണ് മല്ലികയും ചുവടുവയ്ക്കുന്നത്. വീഡിയോയുടെ അവസാനം ഇരുവരും പൊട്ടിച്ചിരിയോടെ ഡാൻസ് നിറുത്തുന്നതും കാണാം.