ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോക പ്രശസ്തയായ താരമാണ് പ്രിയ വാര്യർ. പ്രിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഗ്ലാമറസ് ഫോട്ടോ ഏറ്റെടുത്തു ആരാധകർ. അസാനിയ നസ്രിൻ ആണ് പ്രിയയെ ഇത്രയും ഗ്ലാമറസായി ഒരുക്കിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താരം ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.