putin

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്ത വർഷം ആദ്യം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹം പാർക്കിസൺസ് ബാധിതനാണെന്നും ആരോഗ്യപ്രശ്നങ്ങളെ തുർന്നാണ് സ്ഥാനമൊഴിയുന്നതെന്നും അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 68 കാരനായ പുടിനോട് അദ്ദേഹത്തിന്റെ കുടുംബം പൊതു രംഗത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.

പുടിന്റെ 37 കാരിയായ കാമുകി അലീന കബീവയും രണ്ട് പെൺമക്കളും സ്ഥാനമൊഴിയാൻ പ്രേരിപ്പിക്കുകയാണെന്ന് മോസ്കോയിലെ പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞൻ വലേരി സോളോവി ദ് സണ്ണിനോട് പറഞ്ഞു. ഇത് ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കുടുംബമുണ്ട്, അത് അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. തന്റെ അധികാര കൈമാറ്റ പദ്ധതികൾ ജനുവരിയിൽ പരസ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു, ”സോളോവി വാർത്താ ഏജൻസിയോട് പറഞ്ഞു.
അദ്ദേഹം തന്നെയാണ് രോഗബാധയെക്കുറിച്ചുള്ള സൂചനകളും വെളിപ്പെടുത്തിയത്. അടുത്തിടെ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും സോളോവി പറഞ്ഞെന്നാണ് വിവരം.
അടുത്തിടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ പുടിൻ കാലുകൾ തുടർച്ചയായി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് രോഗബാധ ഉള്ളതിനാലാകാമെന്ന് ആരോഗ്യവിദഗ്ദ്ധരെ ഉദ്ധരിച്ച ദ് സൺ റിപ്പോർട്ട് ചെയ്യുന്നു.

മുന്‍ പ്രസിഡന്റുമാർക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ആജീവനാന്തം സംരക്ഷണം നൽകുന്ന നിയമനിർമാണം റഷ്യൻ പാർലമെന്റ് പരിഗണിക്കുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.