homoeoe

ഹോമിയോപ്പതി ആരംഭം, ചരിത്രം

ഇരുന്നൂറ്റി ഇരുപത് വർഷങ്ങൾക്ക് മുൻപ് ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായിരുന്ന ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക സാമുവൽ ഹനിമാൻ കണ്ടുപിടിച്ച വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. വ്യക്തമായ അടിസ്ഥാനതത്വങ്ങളാലും ശാസ്ത്രീയ അടിത്തറയാലും സമ്പുഷ്ടമായ ഒരു വൈദ്യശാസ്ത്ര ശാഖയാണിത്. അന്നത്തെ അശാസ്ത്രീയ ചികിത്സാവിധികളിൽ മനംമടുത്ത് വൈദ്യചികിത്സ അവസാനിപ്പിച്ച അദ്ദേഹം തുടർന്ന് ജീവിതോപാധിക്കായി പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത് ആരംഭിച്ചു. ഇതിനിടെ മലമ്പനിക്ക് നൽകുന്ന മരുന്നിനെക്കുറിച്ചുള്ള പ്രതിപാദ്യമാണ് ഹോമിയോപ്പതി എന്ന ചികിത്സാ ശാസ്ത്രത്തിന് വഴിമരുന്നിട്ടത്.

വർഷങ്ങൾക്ക് ശേഷം വിവിധരാജ്യങ്ങളിൽ ഈ വൈദ്യശാസ്ത്രരീതി പ്രചരിക്കാനും അതതുസ്ഥലങ്ങളിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിപ്പിക്കാനും തുടങ്ങി. ഇന്ത്യയിൽ കൂടുതൽ സ്വീകാര്യത ലഭിച്ച ഈ ചികിത്സാസമ്പ്രദായം കേരളത്തിൽ പ്രചുരപ്രചാരവും നേടി. തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഇന്ത്യയിൽ ആദ്യമായി ഹോമിയോപ്പതി ഒരു അംഗീകൃത വൈദ്യശാസ്ത്രമായി അംഗീകരിച്ചത്. ഹോമിയോപ്പതിയുടെ ഫലപ്രാപ്തി നേരിട്ടനുഭവിച്ചറിഞ്ഞിട്ടാണ് ഈ അംഗീകാരം ലഭിച്ചത്.

1943ൽ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ടിലും 1953ൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ ആക്‌ടിലും ഉൾപ്പെടുത്തിക്കൊണ്ട് ഇതിന് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ 1956ൽ ഈ നിയമം കേരളം മൊത്തം ബാധകമാക്കി. 1958ൽ ഇ.എം.എസ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ഡോ.എ.ആർ. മേനോന്റെ നിർദ്ദേശപ്രകാരം ആദ്യത്തെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ സ്ഥാപിതമായി. കൂടാതെ സർക്കാർ അംഗീകൃത കോഴ്സുകൾ ആരംഭിച്ചുകൊണ്ട് ശാസ്ത്രീയമായ പഠനത്തിലൂടെ ഹോമിയോപ്പതിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തി.

ഇന്ന് കേരളത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാധാരണക്കാരന്റെ ചികിത്സാമാർഗമാണ് ഹോമിയോപ്പതി. കുട്ടികൾക്കും സ്ത്രീപുരുഷ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ഫലപ്രദമാണ് ഈ ചികിത്സാ സമ്പ്രദായം.

വൈറസ് രോഗങ്ങൾക്കുള‌ള പ്രതിവിധി

കോളറ, മഞ്ഞപിത്തം, ചിക്കൻപോക്‌സ്, മിൽസ്, മംപ്‌സ്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി തുടങ്ങിയ എല്ലാ പകർച്ചവ്യാധികളെയും പ്രതിരോധിക്കാനും ചികിത്സിച്ചു സുഖപ്പെടുത്താനും ഹോമിയോപ്പതിയിലൂടെ സാധ്യമാണ്. ഇന്ന് ലോകമാകെ പടർന്നുകൊണ്ട് ജനങ്ങളുടെ ജീവന് ഭീഷണിയായ കൊവിഡിനെ നിയന്ത്രിക്കാനും ഹോമിയോപ്പതി ഫലപ്രദമാണ്. വൈറസ് രോഗങ്ങൾ ക്ക് ഏറ്റവും ഉത്തമമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്. കൂടാതെ ഇന്ന് വ്യാപകമായിക്കാണുന്ന കാൻസറുകൾ, ഹൃദ്രോഗങ്ങൾ, സ്ത്രീകൾക്കുണ്ടാവുന്ന അസുഖങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത, ശ്വാസകോശ രോഗങ്ങൾ, വൃക്ക,കരൾ രോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, വാതസംബന്ധമായ അസുഖങ്ങൾ, കൊളസ്റ്റോൾ, ഷുഗർ, മറ്റ് ആട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കും ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്. മറ്റു വൈദ്യശാസ്ത്രങ്ങൾക്ക് സുഖപ്പെടുത്താൻ കഴിയാത്ത നിരവധി രോഗാവസ്ഥകളെ ഹോമിയോപ്പതിയിലൂടെ നിയന്ത്രിച്ചു നിർത്താനും സുഖപ്പെടുത്താനും സാദ്ധ്യമാണ്.

കാൻസറും ഹോമിയോപ്പതിയും
കാൻസർ രോഗത്തെ ഒരു മാറാരോഗമായി കാണാതെ പ്രാരംഭദശയിൽതന്നെ ചികിത്സിച്ച് ഭേദമാക്കാം. പൊതുവെ രോഗ നിർണ്ണയത്തോടെ രോഗിക്ക് മാനസികാഘാതം ഉണ്ടാകുന്നതിന്റെ ഫലമായി ശരീരം ആസിഡ് പ്രകൃതമാകുകയും രോഗാവസ്ഥ മൂർച്ഛിക്കുവാനും ഇടയാകും. ഹോമിയോ ചികിത്സ രോഗികളുടെ മാനസികരാരോഗ്യം നിലനിർത്തി പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. രോഗശമനത്തിന് ശരീരത്തെ ക്ഷാരപ്രകൃതമായി നിലനിർത്തേണ്ടത് അത്യാവശമാണ്. മാത്രമല്ല, വേദനാരഹിതമായ ശാരീരികാവസ്ഥ ജനിപ്പിക്കുന്നു. ഹോമിയോപ്പതി ചിലവു കുറഞ്ഞ ചികിത്സയായതിനാൽ സാമ്പത്തിക തകർച്ചയും വരുകയില്ല. പല അവയവങ്ങളുമായി ബന്ധപ്പെട്ട കാൻസർ ബാധയുണ്ടെങ്കിൽ സ്‌തനാർബുദവും ഗർഭാശയസംബന്ധവും പുഷന്മാരിൽ കാണുന്ന പ്രോസ്‌ട്രേറ്റ് കാൻസറിനും ഫലപ്രദമായ ചികിത്സാ ഹോമിയോപ്പതി പ്രദാനം ചെയ്യുന്നു. ഹോമിയോ ചികിത്സയാൽ ശരീരത്തിലുണ്ടാകുന്ന തടിപ്പ് ഇല്ലാതാക്കാൻ സാധിക്കുന്നു. സ്‌തനത്തിലും ഗർഭാശയത്തിലും ഉണ്ടാകുന്ന തടിപ്പ് രൂപപ്പെടുന്നത് തടയുന്നു. പുരുഷന്മാരിൽ കാണുന്ന പ്രോസ്‌ട്രേറ്റ് കാൻസറിനും ഫലപ്രദമായ ചികിത്സയുണ്ട്. സ്‌തനാർബുദത്തിന് ശസ്ത്രക്രിയ നടത്തിയ രോഗിക്കൾക്കും തുടർഹോമിയോചികിത്സ വളരെ ഫലപ്രദമാണ്.

(ലേഖകൻ ഡോ.കെ.എസ്. പ്രസാദ്,
ഹോമിയോ സെന്റർ,

എം.സി. റോഡ്, (ടൗൺ ഹാളിന് പിൻവശം),

എൻ. പറവൂർ.
ഫോൺ : 9447604356, 04842447044

medicine

വന്ധ്യതക്ക് ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ


സ്ത്രീ വന്ധ്യത: സ്ത്രീകളിലെ വന്ധ്യതയ്‌ക്ക് കാരണങ്ങൾ പലതാണ്. ഗർഭാശയത്തിലേയോ അണ്ഡാശയത്തിലേയോ അണ്ഡവാഹിനി കുഴലിലേയോ ഗർഭാശയനാളിയിലേയോ രോഗങ്ങളാകാം. ഹോർമോൺ അസന്തുലിതാവസ്ഥ കാരണമോ, ജനിതകമായ കാരണങ്ങൾ കാരണമോ, പല തരത്തിലുള്ള ആന്റിബോഡികളുടെ പ്രവർത്തന ഫലമായിട്ടും ആകാം. ജനിതകമായ കാരണങ്ങൾ ഒഴികെ മറ്റെല്ലാത്തിനും തന്നെ ഹോമിയോപ്പതിയിൽ കൃത്യമായ ചികിത്സയുണ്ട്. പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്. ഒന്നാമത്തേത് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമാണ്. അണ്ഡോൽപാദനവും ആർത്തവും ക്രമം തെറ്റിക്കുന്ന പി.സി.ഒ.ഡി. മൂന്നോ നാലോ മാസം തുടർച്ചയായി മരുന്ന് കഴിച്ചതിനു ശേഷം സ്‌കാനിംഗ് നടത്തി അണ്ഡോൽപാദനവും കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പുവവരുത്തുന്നു. രണ്ടാമത്തേത് അണ്ഡവാഹിനിക്കുഴലിലെ തടസമാണ്. ഈകുഴലിൽ ഉണ്ടാകുന്ന ഏതുതരത്തിലുള്ള രോഗങ്ങളും തടസങ്ങളും ട്യൂബിലെ ഗർഭധാരണത്തിനും വന്ധ്യതയ്ക്കും കാരണമാവാം. ഓപ്പറേഷൻ പോലും പരാജയപ്പെടുന്ന ഈ അവസ്ഥയിൽ ഹോമിയോപ്പതി മരുന്നുകൾ ബ്ലോക്ക് മാറ്റുന്നതായി കാണാം. മൂന്നാമത്തേത് എൻഡോമെട്രിയോസിസ് ആണ്. ആർത്തവ ദിവസങ്ങളിൽ അതികഠിനമായ വേദനയും വേദനാപൂർണമായ ലൈംഗികബന്ധവും ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ടും ഇതിന്റെ ലക്ഷണങ്ങളാണ്. ഹോമിയോ മരുന്നുകൾ നിശ്ചിത അള വിൽ കൃത്യതയോടെ കഴിക്കുമ്പോൾ എൻഡോമെട്രിയോസിനും ഒട്ടിപ്പിടുത്തതിനും കുറവുവരുകയും വേദന കുറയ്ക്കുകയും ഗർഭ ധാരണം സാധ്യമാക്കുകയും ചെയ്യുന്നു.
പുരുഷവന്ധ്യത: അച്ഛനാകാൻ കഴിയാത്തവരുടെ എണ്ണം പുരുഷന്മാരുടെ ഇടയിൽ കൂടിവരികയാണ്. അസൂസ്‌പേർമിയ (ബീജങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ) ബീജങ്ങളുടെ കുറവ്, ചലനശേഷിക്കുറവ്, രൂപഘടനയിലെമാറ്റം, തുടങ്ങിയവയാണ് പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങൾ. വെരിക്കോസിൽ ഹോർമോണുകളുടെ വ്യതിയാനവും ഒരു കാരണമാണ്. നാല് മുതൽ 23 വർഷം വരെ പലതരം ചികിത്സകൾ ചെയ്തിട്ടും കുട്ടികളുണ്ടാകാത്തവർക്ക് ചികിത്സയിലൂടെ സന്താനസൗഭാഗ്യം കൈവന്നിട്ടുണ്ട്.

(കെയർവെൽ ഹോമിയോപ്പതിക് ഫെർട്ടിലിറ്റി ക്ലിനിക്
തോട്ടപ്പടി. തൃശൂർ. ഫോൺ: 0487 2962424, 914262404)

pills

പഠന,സ്വഭാവ, പെരുമാറ്റ പ്രശ്നങ്ങൾ മാ‌റ്റാം ഹോളിസ്റ്റിക് ഹോമിയോപ്പതിയിലൂടെ

കുട്ടികളിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ അതിവേഗത്തിലുള്ള ശാരീരിക,മാനസിക വളർച്ചക്കൊപ്പം വൈകാരികമായ പോഷണഘടകങ്ങൾ തൃപ്‌തികരമായി ലഭിക്കാതെ വന്നാൽ മാനസിക വൈകാരിക കാരണങ്ങൾ കൊണ്ടുകുന്ന ശാരീരികരോഗങ്ങളും പഠന,സ്വഭാവ,ശ്രദ്ധാ വൈകല്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. വ്യക്തിത്വ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന അണുകുടുംബ വ്യവസ്ഥിതിയും അമിത സമ്മർദ്ദങ്ങളും, ലാളനങ്ങളും അശാസ്ത്രീയമായ ശിക്ഷാനടപടികളും കുട്ടികളുടെ വൈകാരിക പക്വതയെ താറുമാറാക്കുകയും മാനസിക ആരോഗ്യത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കഴിവിനും ബുദ്ധിക്കും നിയന്ത്രണത്തിനും അപ്പുറത്തുള്ള വിവിധ കാരണങ്ങൾകൊണ്ട് പഠനത്തിൽ പിന്നോക്കാവസ്ഥയും സ്വഭാവ വ്യതിയാനങ്ങളും കടന്നുവരുന്നു. കാഴ്ചയിലും കേൾവിയിലുമുള്ള പ്രശ്നങ്ങൾ, സാവധാനം മാത്രം ഗ്രഹിക്കാൻ കഴിവുള്ളവർ, ശ്രദ്ധാവൈകല്യം, പഠനവൈഷമ്യങ്ങൾ, വായനയിലെ പ്രശ്നങ്ങൾ,എഴുത്തിലെ പ്രശ്നങ്ങൾ, ഗണിതം വഴങ്ങാതിരിക്കുക, സ്വഭാവപെരുമാറ്റ പ്രശ്നങ്ങൾ എന്നിവ ഇവയിൽ ചിലതാണ്.
പെരുമാ‌റ്റപ്രശ്‌നങ്ങൾ: കുട്ടികളിലും മുതിർന്നവരിലും കാണുന്ന അകാരണമായ ഭീതി, ദേഷ്യം, സങ്കടം, പിരിമുറക്കം, രോഗഭീതി, പരാജയഭീതി, മരണഭയം, പരീക്ഷാഭയം, അമിതവാശി, അനുസരക്കേട്, ആത്മവിശ്വാസക്കുറവ്, അപകർഷതാബോധം, ഒറ്റക്കിരിക്കാൻ പേടി, ഒറ്റപ്പെട്ടു എന്ന തോന്നൽ, വിഷാദം, സഭാകമ്പം, വിറയൽ, നശീകരണ ആത്മഹത്യാ പ്രവണതകൾ, അകാരണമായി നുണപറയുക, മോഷണ പ്രവണത എന്നിവക്കും ഹോമിയോപതിയിൽ ചികിത്സയുണ്ട്.


തൈറോയ്ഡ് രോഗങ്ങൾക്ക്
മനുഷ്യരിൽ കഴുത്തിന് മുൻവശത്ത് ആദംസ് ആപ്പിളിന് തൊട്ടു താഴെ ശലഭാകൃതിയിലുള്ള ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. ചെറുതെങ്കിലും ഇതിന്റെ പ്രവൃത്തന മേഖല വളരെ വിപുലമാണ്. മനസ്സ്, ബുദ്ധി, ശരീരത്തിലെ പ്രധാന അവയവങ്ങൾ മുതൽ ഓരോ ശരീരകലകളെ വരെ പ്രവർത്തിപ്പിക്കുന്നതിലും ശരീരത്തിന്റെ താപനില, കൊളസ്‌ട്രോൾ, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്. അതുകൊണ്ട് ബൗദ്ധിക, മനോവൈകാരിക, ശാരീരിക ആരോഗ്യ സംതുലതക്കും രോഗപ്രതിരോധത്തിലും തൈറോയ്ഡിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മുൻപ് തൈറോയ്ഡ് പ്രശ്നമെന്നത് ഗോയിറ്ററെന്ന കഴുത്തിലെ വലിയ മുഴ മാത്രമായിരുന്നെങ്കിൽ ഇന്ന് കേരള ജനതയെ ബാധിക്കുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളുടെ അടിസ്ഥാന കാരണമറിയാൻ തൈറോഡ് പരിശോധന അനിവാര്യമാണ്. പ്രഷർ, കൊളസ്‌ട്രോൾ, ആർത്തവ വ്യതിയാനങ്ങൾ, വന്ധ്യത, പൊണ്ണത്തടി, മുടിപൊഴിച്ചിൽ, അസിഡിറ്റി എന്നീ രോഗാവസ്ഥകൾ ചിലപ്പോൾ തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാം. പ്രധാനമായും രണ്ട്തരം ഹോർമോണുകളാണ് തൈറോയ്ഡ് ഉത്പാദിപ്പിക്കുന്നത്. തൈറോക്സിൻ, ട്രൈ അയഡോ തൈറോണിൻ എന്നിവയാണവ. ഭക്ഷണത്തിലൂടെയെത്തുന്ന അയഡിൻ ഉപയോഗപ്പെടുത്തിയാണ് ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. ഹോർമോൺ ഉത്പാദനം കൂടിയാലും കുറഞ്ഞാലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ഹോർമോൺ ഉത്പാദനം കുറയുന്ന അവസ്ഥയെ ഹൈപ്പോ തൈറോയ്ഡിസമെന്നും ഹോർമോൺ ഉത്പാദനം കൂടുന്ന അവസ്ഥയെ ഹൈപ്പർ തൈറോയ്ഡിസമെന്നും പറയുന്നു. കുട്ടികൾ ജനിക്കുമ്പോൾത്തന്നെ തൈറോയ്ഡ് കോശങ്ങളുടെ കുറവോ ഗ്രന്ഥിയുടെതന്നെ അഭാവമോ ജന്മനാലുള്ള കൻജനൈറ്റൽ ഹൈപ്പോ തൈറോയ്ഡിസത്തിന് കാരണമാകുന്നു. തൈറോയ്ഡ് ഗ്രന്ഥി വിങ്ങി അസാധാരണ വലുപ്പമുണ്ടാകുന്നതാണ് ഗോയിറ്റർ, ഹാഷിമോട്ടോ തൈറോയ്‌ഡൈറ്റിസ്, ഗ്രേവ്സ് ഡിസീസ്. തൈറോയ്ഡ് നോഡ്യൂൾ, കാൻസർ, അയഡിന്റെ കുറവ് എന്നിവ ഗോയിറ്റർ ഉണ്ടാക്കാമെങ്കിലും എൺപത് ശതമാനവും അയഡിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്. എല്ലാ ഗോയിറ്റർ രോഗികളിലും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമുണ്ടാകണമെന്നില്ല. വലിച്ചിലും ചുമയും വിഴുങ്ങാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ചുരുക്കം ചില തൈറോയ്ഡ് മുഴകൾ ക്യാൻസറായേക്കാം. തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോപ്പതിയിൽ സ്ഥായിയായ രോഗശമനം തരുന്ന ചികിത്സയുണ്ട്. രോഗശനത്തിനു ശേഷം ആജീവനാന്തം മരുന്നുകൾ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. രോഗനിർണ്ണയത്തിന് ആധുനിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതോടൊപ്പം ഹോമിയോപ്പതി രോഗത്തിന്റെ അടിസ്ഥാന കാരണത്തെയാണ് ചികിത്സാ വിധേയമാക്കുന്നത്. വ്യക്തിയെ ബാധിക്കുന്ന മാനസികവും വൈകാരികവുമായ സംഘർഷങ്ങളാണ് ഭൗതിക ശാരീരിക കാരണങ്ങളേക്കാൾ വളരെയധികം പ്രാധാന്യമർഹിക്കുന്നത്. ശരീരം, മനസ്സ്, രോഗം എന്നീ വിവിധ തലങ്ങളിലെ ജനിതകമായ വ്യക്തിപ്രത്യേകതകൾ ചേർന്ന സംയുക്തമായ ഒരു ലക്ഷണ സമൂഹത്തെയും അതിന് സമാനമായ രോഗാവസ്ഥ ഉണ്ടാക്കുവാൻ കഴിവുള്ള ഹോമിയോപ്പതി ഔഷധം സമാന ഔഷധ സമഗ്രചികിത്സാ എന്ന സിദ്ധാന്തം വഴി ചികിത്സാ വിധേയമാക്കുകയാണ് ചെയ്യുന്നത്.

(ലേഖകൻ: ഡോ : ഉണ്ണി വെളിയത്ത്
ഭാരത് ഹോമിയോപ്പതി ഫൗണ്ടേഷൻ,
സൗത്ത് അടുവാശ്ശേരി, കുന്നുകര
ഫോൺ: 0484 2478163, 9447161544, 0484 2981544)


മൂത്രാശയക്കല്ല്
നമ്മുടെ സമൂഹത്തിൽ നിരവധിയാളുകളെ ഇന്ന് വളരെയധികം അലട്ടുന്ന ഒരസുഖമാണ് മൂത്രാശയക്കല്ല്. വൃക്ക, മൂത്രനാളി, മൂത്ര സഞ്ചി എന്നിവടങ്ങളിൽ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുവാണ് മൂത്രാശയക്കല്ല്. മൂത്രത്തിൽ കല്ലുകൾ സാധാരണ കൂടുന്നത് വേനൽകാലത്താണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നതും, വിയർപ്പിലൂടെ ധാരാളം വെള്ളം പുറത്തു പോകുന്നതു കൊണ്ടുമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

നമ്മൾ കഴിക്കുന്ന ശീതളപാനീയങ്ങൾ, മദ്യം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവമൂലം യൂറിക്ക് ആസിഡ്, കാത്സ്യം, ഓക്സലേറ്റ്, ഫോസ്‌ഫേറ്റ് എന്നീ ലവണങ്ങളുടെ അളവ് കൂടാനും ക്രമേണ കല്ലുകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ധാരാളം കാത്സ്യം ഗുളികകൾ കഴിക്കുന്നവരിലും മൂത്രാശയക്കല്ലുകൾ കണ്ടുവരുന്നു. മറ്റേതെങ്കിലും അസുഖത്തിന് സ്‌കാൻ ചെയ്യുമ്പോഴായിരിക്കും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പ്രകടമല്ലാത്ത കല്ലുകൾ തിരിച്ചറിയുന്നത്. ഇത് കിഡ്നിയിൽ നിന്നും ഇറങ്ങി മൂത്രനാളിയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാക്കുന്ന മുറിവുകളാണ് ശക്തമായ വേദനക്ക് കാരണം. ചിലപ്പോൾ ഛർദ്ദിയും, പരുപരുത്ത കല്ലുകൾ മൂത്രനാളിയിൽ ഉരഞ്ഞ് മുറിവുകൾ ഉണ്ടാക്കുന്നതുകൊണ്ട് മൂത്രത്തിൽ നേരിയ തോതിൽ രക്തവും കണ്ടേക്കാം. ഇതിന്റെ വേദന സാധാരണ നട്ടെല്ലിന്റെ ഒരു ഭാഗത്തുനിന്നും തുടങ്ങി അടിവയറ്റിലും ക്രമേണ ജനനേന്ദ്രിയത്തിൽ വരെ അനുഭവപ്പെടാം. സ്ത്രീകളെ അപേ ക്ഷിച്ച് പുരുഷ മൂത്രനാളിക്ക് നീളക്കൂടുതൽ ഉള്ളതിനാൽ കല്ലുകൾ പുറത്തു പോകാൻ സമയം കൂടുതലെടുക്കും. ചെറിയ തരിരൂപം മുതൽ പെൽവിസ് മുഴുവൻ നിറഞ്ഞു നില്ക്കുന്ന വലിയ കല്ലുകൾ വരെ കാണാം. നാല് മില്ലീമീറ്റർ വരെയുള്ള കല്ലുകൾ ധാരാളം വെള്ളം കുടിച്ചാൽ തന്നെ പോകാവുന്നതേയുള്ളൂ. ദിവസവും രണ്ട് മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കണം. രോഗിയുടെ ശാരീരികമാനസിക

പ്രത്യേകതകൾ അനുസരിച്ചും കല്ലിന്റെ വലുപ്പം, ശരീരത്തിന്റെ ഏതുവശത്ത് വരുന്നു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതിയിൽ മരുന്നുകൾ നിശ്ചയിക്കുന്നത്.
ലക്ഷണങ്ങൾ: കല്ലിന്റെവലിപ്പം, സ്ഥാനം, അനക്കം എന്നിവയനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കല്ലുകൾ വൃക്കയിൽതന്നെ ഇരിക്കുമ്പോൾ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. വയറുവേദനയാണ് വൃക്കയിലെ കല്ലിന്റെ ആദ്യലക്ഷണം. കല്ല് വൃക്കയിൽനിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്റെ വശങ്ങളിൽനിന്നും പുറകിൽനിന്നും കടുത്ത വേദ ന അനുഭവപ്പെടുന്നത്. തുടർന്ന് അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദന കൊണ്ട് രോഗി പിടയുകയും ചെയ്യും. വൃക്കയിലുണ്ടാകുന്ന കല്ലുകൾ അവിടുത്തെ അറകളിൽ തങ്ങിനിൽക്കുന്നു. വലിപ്പമാകുമ്പോൾ തെന്നി മൂത്രവാഹിനിയിൽ എത്തുന്നു. മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തിൽ പോകാവുന്ന വലിപ്പമേ കല്ലുകൾക്ക് ഉള്ളൂവെങ്കിൽ ഒഴുകി മൂത്രസഞ്ചിയിലെത്തും. എന്നാൽ കല്ലിന് വലിപ്പക്കൂടുതലുങ്കെിൽ മൂത്ര വാഹിനിയിൽ എവിടെയെങ്കിലും തങ്ങിനിൽക്കാം. ചിലപ്പോൾ കല്ലുകൾ മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ തടഞ്ഞു നിൽക്കാം. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. അപൂർവ്വമായി മാത്രമേ ഇത് കണ്ടുവരുന്നുള്ളൂ. മൂത്രാശയക്കല്ലുകൾ ഒരിക്കൽ ഉണ്ടായാൽ വീണ്ടും വരുവാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വീണ്ടും കല്ലുകൾ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറക്കുക, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കുറച്ച് ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

(ലേഖകൻ: ഡോ. പി. പി.ചന്ദ്രൻ
പത്മ ഹോമിയോ ക്ലിനിക്
ഇരിഞ്ഞാലക്കുട
ജവ : 8547122555, 0480 282255)


ഹോമിയോപ്പതിക്ക് കാർഡിയോളജി
ഹൃദ്‌രോഗ ചികിത്സക്കും അനുബന്ധ രോഗാവസ്ഥകളായ, ഡയബറ്റിസ്, കൊളസ്റ്ററോൾ, ബ്ലഡ് പ്രഷർ, വൃക്കരോഗങ്ങൾ, ഫാറ്റി ലിവർ, മറ്റ് കരൾരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ എന്നിവക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഹോമിയോ ചികിത്സാ വിഭാഗമാണ് ഹോമിയോപ്പതിക് കാർഡിയോളജി. ഹൃദയാഘാതം (ഹാർട്ട് ബ്ലോക്ക്) റുമാററിക്ക് ഹാർട്ട്, വാൽവുകൾക്കുണ്ടാകുന്ന രോഗങ്ങൾ, കാർഡിയോമയോപ്പതി, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, ജന്മനാ കുട്ടികളിൽ കാണുന്ന വാൽവ് തകരാറുകൾ, ഹൃദയത്തിനും ധമനികളിലും ഉണ്ടാകുന്ന വീക്കം എന്നിവ ഹോമിയോ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്താനും പൂർണമായി സുഖപ്പെടുത്താനും സാധ്യമാണ്.

രക്തധമനികളിൽ ഏതിലെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ തടസം നേരിടുമ്പോൾ ഹൃദയഭിത്തികളിലേക്ക് ആവശ്യത്തിന് രക്തം എത്താതെവരുന്നു. ഇത് ഹൃദയഭിത്തീ കോശങ്ങൾക്ക് ക്ഷതംസംഭവിക്കാൻ കാരണമാവുന്നു. ഇതിനെയാണ് ഹൃദയാഘാതം എന്ന് പറയുന്നത്. കഠിനമായ നെഞ്ചുവേദന, പിടിച്ചുപറിക്കുന്നതു പോലെ തോന്നുക, നെഞ്ചിന് ഭാരം, വരിഞ്ഞു മുറുകുന്നതു പോലെ തോന്നുക, വേദന കീഴ്‌താടിയിലേക്കും കൈകളിലേക്കും വ്യാപിക്കുക, അമിതമായ വിയർപ്പ്, ഓക്കാനം, ഛർദ്ദിൽ എന്നിവയാണ് ഈ സന്ദർഭത്തിൽ കാണുന്ന രോഗലക്ഷണങ്ങൾ. ഷുഗർ, യൂറിക്ക് ആസിഡ്, അനിയന്ത്രിതമായ ബ്ലഡ്പ്രഷർ, കൊളസ്റ്ററോൾ, പുകവലി, വ്യായമക്കുറവ്, മാനസിക സമ്മർദ്ദങ്ങൾ എല്ലാം ഹൃദയാഘാതത്തിന് കാരണമായേക്കാം. എന്നാൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത് മാനസിക സമ്മർദ്ദങ്ങൾ, ഷുഗർ, യൂറിക്ക് ആസിഡ് എന്നിവയ്ക്കാണ്.

കൊളസ്റ്ററോൾ ഹൃദയാഘാതത്തിന് ഒരു പ്രധാനകാരണമല്ല. ഹോമിയോ മരുന്നുകൾ തടസ്സം വന്ന ധമനികളെ വീണ്ടും പ്രവർത്തനക്ഷമമാക്കുകയും അതിനു സമാന്തരമായി പുതിയ ധമനികൾ രൂപപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ക്ഷതം വന്ന ഹൃദയകോശങ്ങൾക്ക് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നു. ഇത് നിർജ്ജീവമായതും പ്രവർത്തന വൈകല്യം വന്നതുമായ കോശങ്ങളെ ജീവസ്സുറ്റതാക്കി പ്രവർത്തനക്ഷമമാക്കുന്നു. ഇത് ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണ്.

ക്ഷതം വന്ന കോശങ്ങൾക്ക് ഒരിക്കലും പുനർജ്ജീവനം സാധ്യമല്ല എന്ന വിശ്വാസം ഹോമിയോപ്പതിയിലൂടെ അതിജീവിക്കാം. ഹൃദയത്തിന്റെ വലിപ്പക്കൂടുതൽ, വാൽവുകളിലെ ലീക്ക് എന്നിവ പൂർവ്വ സ്ഥിതിയിലാവാൻ ഹോമിയോപ്പതി സഹായകമാണ്. മറ്റ് ചികിത്സ എടുക്കുന്നവരിലും ഓപ്പറേഷനോ, ആൻജിയോപ്ലാസ്റ്റിയോ കഴിഞ്ഞവരിലും തുടർചികിത്സക്കായി ഹോമിയോപ്പതി ഉപയോഗിക്കാം. മറ്റു ചികിത്സ എടുക്കുന്നവരിൽ സാധാരണ കണ്ടുവരുന്ന വൃക്ക രോഗങ്ങൾ, കരൾരോഗങ്ങൾ, ലൈംഗീക ശേഷിക്കുറവ്, എന്നിവക്ക് ഹോമിയോപ്പതി ഫലപ്രദമാണ്. കൂടാതെ തൈറോയിഡ് രോഗങ്ങൾ, വാതസംബന്ധമായ അസുഖങ്ങൾ, സ്ത്രീകൾക്കുണ്ടാവുന്ന ആർത്തവ സംബന്ധമായതും ഗർഭപാത്ര സംബന്ധമായതുമായ അസുഖങ്ങൾ, ഫൈബ്രോയിഡ്, പുരുഷൻമാരിൽ കാണുന്ന പ്രോസ്സ്‌റ്റേറ്റ് ഗ്രന്ഥി വീക്കവും മൂത്രതടസവും, കുട്ടികൾക്കുണ്ടാകുന്ന അഡിനോയിഡ്, ടോൺസിലൈററ്റിസ്, വളർച്ചക്കുറവ് എന്നിവക്കെല്ലാം ഹോമിയോപ്പതിയിൽ ചികിത്സയുണ്ട്.

(ലേഖകർ:ഡോ.മുഹമ്മദ് അൻസാർ
& ഡോ.ഷൈനാ അൻസാർ
ഹോമിയോ മെഡിക്കൽ ട്രസ്റ്റ്,
പി.കെ.എംകോംപ്ലക്സ്,
മൂന്നു പിടിക, പെരിഞ്ഞനം. തൃശൂർ.
ജവ: 9447244609, 7907185051)