firecrakers

ബംഗളൂരു: കൊവിഡ് പശ്ചാത്തലത്തിൽ ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വായു മലിനീകരണം തടയാനാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.

പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിനും അതുവഴി കൊവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹി, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിലും ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. ഹരിയാനയിൽ ഭാഗികമായാണ് നിരോധനം. പടക്കം ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.