ഭുവന്വേശർ: കടുവകളുടെ എണ്ണം കുറയുന്ന രാജ്യത്ത് അതിശയമായി അത്യപൂർവമായ കരിങ്കടുവകൾ കാമറകണ്ണിൽ കുടുങ്ങി. മെലാനിസ്റ്റിക് ടൈഗർ എന്ന് വിളിപ്പേരുള്ള, വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന വരയൻ കരിങ്കടുവയുടെ ഒഡിഷയിലെ നന്ദൻകാനൻ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽനിന്ന് പകർത്തിയ ചിത്രമാണ് ലോകമൊട്ടുക്കുമുള്ള മൃഗസ്നേഹികൾക്ക് ആശ്വാസം പകരുന്നത്. ബംഗാളിൽനിന്നുള്ള പ്രകൃതിനിരീക്ഷകൻ സൗമൻ ബാജ്പേയ് ഫോട്ടോഗ്രാഫർ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഈയിടെയാണ് പുറംലോകം ആഘോഷമാക്കിയത്.
ജനിതക വ്യതിയാനം മൂലമാണ് സാധാരണ ബംഗാൾ കടുവയിൽനിന്ന് ഭിന്നമായ രീതിയിലെ ചിത്രഭംഗി ഇവക്ക് ലഭിക്കുന്നത്. ഇന്ത്യയിൽതന്നെ 10ൽ താഴെ മാത്രമാണ് ഇവയുടെ എണ്ണം.