priyanka

വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എറണാകുളം സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണൻ, 2017 ൽ പാർലമെന്റിലെ തന്റെ ആദ്യ യോഗത്തിൽ സംസാരിച്ചു തുടങ്ങിയത് മലയാളത്തിൽ. പ്രിയങ്ക മലയാളം സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

'എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ. എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു' എന്നാണ് പ്രിയങ്കയുടെ വാക്കുകൾ. ഒപ്പം ഈ പാർലമെന്റിൽ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്.

മലയാളം നന്നായി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ മാതൃഭാഷയെ മറക്കാത്ത പ്രിയങ്കയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സമൂഹമാദ്ധ്യമങ്ങളിപ്പോൾ. ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് കുറിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും വീഡിയോ പങ്കുവച്ച് പ്രിയങ്കയെ അഭിനന്ദിച്ചിട്ടുണ്ട്.

ലേബർപാർട്ടി എം.പിയായ പ്രിയങ്ക രാധാകൃഷ്ണന് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.