വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് വിജയിക്കുന്നതിനായി സുവിശേഷയോഗം സംഘടിപ്പിച്ച് അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാവായ പൗല വൈറ്റ്. പ്രാർത്ഥനയുടെ വീഡിയോ ട്വിറ്ററിൽ ട്രെൻഡിംഗായായി. പൗലയേയും ട്രംപിനേയും പരിഹസിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
ട്രംപിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ മാലാഖമാർ പുറപ്പെട്ടതായും പൗല പ്രാർഥനയ്ക്കിടെ പറഞ്ഞു.
വരിവരിയായി നിൽക്കുന്ന എതിരാളികൾക്കെതിരെ വിജയത്തിന്റെ കാഹളം കേൾക്കാമെന്നും ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും മാലാഖമാർ എത്തുമെന്നും ട്രംപിനെ പരാജയപ്പെടുത്താനുള്ള പൈശാചിക ഗൂഢാലോചന പരാജയപ്പെടുമെന്നും പൗല പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പ് കാലത്താണ് പൗല ട്രംപിനായി സുവിശേഷപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇവർ പ്രസിഡന്റിന്റെ ആത്മീയോപദേഷ്ടാവായി ചുമതലയേറ്റു.