vote

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുൻപ് പ്രസവിച്ച യുവതി ആശുപത്രി മുറിയിൽ നിന്നും വോട്ട് രേഖപ്പെടുത്തി.

പെൻസിൽവാനിയ സ്വദേശിനിയായ മേഗൻ വാക്കറാണ് ഓക്‌ലാൻഡിലെ യു.പി.എം.സി മാഗി വിമൻസ് ആശുപത്രിയിൽ നിന്ന്വോട്ട് ചെയ്തത്.

നവംബർ രണ്ടിനാണ് ഇവർ പ്രസവിച്ചത്. പിന്നീട്, അന്ന് തന്നെ മേഗൺ ആശുപത്രി അധികൃതരോട് തനിക്ക് ഡിസ്ചാർജ് വേണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അറിയിക്കുകയായിരുന്നു.

പിന്നീട്, രോഗികൾക്ക് വേണ്ടിയുള്ള പിറ്റ്സ്ബർഗ് ബാലറ്റുകളാണ് വാക്കറിന്റെ വോട്ട് സാദ്ധ്യമാക്കിയത്.
രോഗികൾക്ക് വോട്ട് ചെയ്യുന്നതിന് സഹായം നൽകുന്ന സന്നദ്ധ പ്രവർത്തകരാണ് മേഗനേയും സഹായിച്ചത്. ഏതാണ്ട് ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രക്രിയയാണിത്. തനിക്ക് വോട്ട് രേഖപ്പെടുത്തുവാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മേഗൻ അറിയിച്ചു.