nadal

കരിയറിൽ 1001 വിജയങ്ങൾ തികച്ച് സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ

പാരീസ് : കളിമൺ കോർട്ടിലെ ഇതിഹാസതാരം റാഫേൽ നദാൽ എ.ടി.പി ടൂർ ലെവൽ മത്സരങ്ങളിൽ 1001 വിജയങ്ങൾ തികച്ച് ആധുനിക ടെന്നീസിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ പുരുഷ കളിക്കാരനായി. ബുധനാഴ്ച പാരീസ് മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടിൽ ഫെലിസിയാനോ ലോപ്പസിനെതിരെയായിരുന്നു നദാലിന്റെ 1000-ാമത്തെ വിജയം. ഇന്നലെ രണ്ടാം റൗണ്ടിൽ ആസ്ട്രേലിയൻ താരം ജെ.തോംപ്സണെ തോൽപ്പിച്ച് 1001-മത്തെ വിജയവും നേടി.

ജിമ്മി കോണേഴ്സ്(1274), റോജർ ഫെഡററർ(1242),ഇവാൻ ലെൻഡൽ (1068) എന്നിവരാണ് നേരത്തേ ആയിരത്തിലേറെ വിജയങ്ങൾ നേടിയിട്ടുള്ളത്.

1201 മത്സരങ്ങളിലാണ് നദാൽ 1000 വിജയങ്ങൾ തികച്ചത്.

83.3 എന്ന നദാലിന്റെ വിജയശതമാനം 1000ക്ളബിലെ മറ്റാരെക്കാളും മികച്ചതാണ്.

20 ഇത്തവണ ഫ്രഞ്ച് ഓപ്പൺ നേടി നദാൽ ഫെഡററുടെ ആൾടൈം ഗ്രാൻസ്ളാം റെക്കാഡിനൊപ്പമെത്തിയിരുന്നു.

13 ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ നേടിയ റെക്കാഡ് നദാലിനാണ്.