വാഷിംഗ്ടൺ: ഡൊമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്കിൽ നടത്തിയ റാലിയ്ക്കിടെ പെൻസിൽവാനിയയിൽ നിന്നെത്തിയ ഇന്ത്യൻ വംശജയായ യുവതി പൊലീസ് ഓഫിസറുടെ മുഖത്തു തുപ്പി.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ധെവീന സിംഗ് (24) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനും യുവതിയ്ക്കെതിരെ കേസെടുത്തു. പൊലീസിനെതിരെ ആക്രമണമഴിച്ചുവിട്ടും റോഡിൽ തീയിട്ടുമാണ് റാലി സംഘടിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
യുവതി ആക്രോശിച്ച് കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പൊലീസും പുറത്തുവിട്ടു.