dulkar

ദുൽഖർ സൽമാന്റെ തമിഴ് ചിത്രം ഹേയ് സിനാമികയുടെ ചിത്രീകരണം പുനരാരംഭിച്ചു. കൊറിയോഗ്രാഫർ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാളും അദിതിറാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. പ്രീത ജയരാമൻ ആണ് ഛായാഗ്രഹണം. റിലയൻസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് സംഗീത സംവിധായകൻ.