വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജൻ. കർണാടകയിൽ ജനിച്ചുവളർന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്രീ തനേദറാണ് മിഷിഗണിൽ നിന്ന് ഡെമൊക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഇദ്ദേഹത്തിന് 93 ശതമാനം വോട്ട് ലഭിച്ചു. 'സുപ്രധാന തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പിന്തുണക്കും വോട്ടിനും നന്ദി. -തനേദർ ട്വീറ്റ് ചെയ്തു. എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം ഉയർത്താൻ ശ്രമിക്കുമെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1955ൽ കർണാടകയിലെ ബെൽഗാമിൽ ജനിച്ച തനേദർ 1977ൽ ബോംബെ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1979ൽ യു.എസിലേക്ക് കുടിയേറി. ഒഹിയോ സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും നേടി.