arsenal

യൂറോപ്പ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് മോൾഡേയെ തോൽപ്പിച്ചു. മറ്റ് ഇംഗ്ളീഷ് ക്ളബുകളായ ടോട്ടൻഹാമും ലെസ്റ്റർ സിറ്റിയും വിജയം കണ്ടു,ടോട്ടൻഹാം 3-1ന് ലുഡോഗോരെറ്റ്സിനെയും ലെസ്റ്റർ 4-0ത്തിന് സ്പോർട്ടിംഗ് ബ്രാഗയെയും തോൽപ്പിച്ചു. ഇറ്റാലിയൻ ക്ളബ് എ.സി മിലാൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് ലിലെയോട് തോറ്റു.