trump

വാഷിംഗ്ടൺ: അമേരിക്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ഡൊമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡനേക്കാൾ ഏറെ പിന്നിലാണ്. ഇതിനിടെ,​ അമേരിക്കൻ മാദ്ധ്യമങ്ങളും ട്രംപിനെതിരായെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജനവിധിയെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രസംഗത്തിന്റെ ലൈവ് സംപ്രേഷണം ചാനലുകൾ നിറുത്തിവെക്കുകയായിരുന്നു.

വ്യഴാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാർത്താസമ്മേളനം നടക്കുന്നതിനിടെയായിരുന്നു സംഭവം. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന കാരണത്താൽ അമേരിക്കയിലെ ടിവി ചാനലുകളെല്ലാം വാർത്താസമ്മേളനം സംപ്രേഷണം ചെയ്യുന്നത് പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.

"തിരഞ്ഞെടുപ്പ് തങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു" എന്നാണ് ട്രംപ് പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടയ്ക്കാണ് സംപ്രേഷണം നിർത്തിയത്.

"ഇതാ ഞങ്ങളിവിടെ സാഹചര്യത്തിൽ വീണ്ടും ഒരു അത്യപൂർവ സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ടാണ് എം.എസ്.എൻ.ബി.സി ചാനൽ സംപ്രേഷണം നിറുത്തിയത്.

പിന്നീട്, എൻ.ബി.സി എ.ബി.സി ന്യൂസും ഇത്തരത്തിൽ സംപ്രേക്ഷണം അവസാനിപ്പിച്ചു.