voting

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പകുതിയോളം ജില്ലകളിലും പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. വരണാധികാരി, ഉപവരണാധികാരി എന്നിവരെ നിശ്ചയിച്ചു. പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന നടപടികൾ നടന്നുവരുന്നു.

മാസ്ക്, സാനിറ്റൈസർ, ഗ്ളൗസ്, ഫെയ്സ് ഷീൽഡ് എന്നിവയ്ക്ക് ഒാർഡർ നൽകിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലും സാനിറ്റൈസർ സൂക്ഷിക്കും. പോളിംഗ് ബൂത്തുകളിൽ ഒരു പൊലീസ് കാവൽ ഉണ്ടാകും. പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പൊലീസ് സൂപ്രണ്ടുമാർ നിശ്ചയിച്ച് അറിയിക്കും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 23ന് പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കേണ്ടത് 2021 ജനുവരി 14നകമാണ്.

വാർഡുകൾ, ബൂത്തുകൾ

ഗ്രാമപഞ്ചായത്ത് വാർഡുകൾ: 15962, ബൂത്തുകൾ: 29321

ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ 2080, ബൂത്തുകൾ: 29321

ജില്ലാപഞ്ചായത്ത് വാർഡുകൾ 331, ബൂത്തുകൾ: 29321

മുനിസിപ്പാലിറ്റി വാർഡുകൾ 3078, ബൂത്തുകൾ: 3422

നഗരസഭ വാർഡുകൾ 414,ബൂത്തുകൾ: 2001

ആകെ വാർഡുകൾ: 21865

ആകെ ബൂത്തുകൾ: 34744