ayurvedic

കണ്ണൂർ: പറശ്ശിനിക്കടവിലെ എം.വി.ആർ ആയുർവേദ കോളേജിൽ നഴ്സിംഗ് (ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി കോഴ്‌സിന് ഓൺലൈൻ ആയി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴിയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ചോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.