cpm

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നു എന്ന വിലയിരുത്തലിൽ ഏജൻസികൾക്കെതിരെ സമരം നടത്താന്‍ സിപി.എം. ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് പാർട്ടിയുടെ തീരുമാനം. സമരത്തിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകും.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ടതില്ല എന്ന നിലപാടും സി.പി.എം കൈക്കൊണ്ടിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനം വന്നത്.

ലഹരി മരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയേറ്റില്‍ വിശദീരിച്ചു. താന്‍ കേസില്‍ ഇടപെടില്ലെന്നും പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്നാണ് കോടിയേരി പറഞ്ഞത്. കേസ് ബിനീഷിന്റെ കുടുംബം നോക്കട്ടെയെന്നും റെയ്ഡിനിടെ നടന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.