കോഴിക്കോട്: ഐ ലീഗ് ഫുട്ബാൾ ക്ളബ് ഗോകുലം കേരള എഫ് സിയുടെ പ്രീ-സീസൺ പരിശീലന ക്യാമ്പ് ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക അനുമതിയോടെ കൊവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ബ്രസീലിൽ നിന്നുള്ള ഫിറ്റ്നസ് ട്രൈയ്നർ മിറാൻഡ ഗാർഷ്യയുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങിയത്. .
കഴിഞ്ഞ മാസം തുടങ്ങാനിരുന്ന പരിശീലനം കോഴിക്കോട്ടെ കൊവിഡ് വ്യാപനത്തെ തുടർന്നു ഈ മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരിന്നു. ജനുവരിയിലാണ് ഐ -ലീഗ് തുടങ്ങുക.
ഗോകുലത്തിന്റെ ഇറ്റാലിയൻ ഹെഡ് കോച്ച് ഇന്ന് കോഴിക്കോട് എത്തും. ക്വാറന്റീൻ കഴിഞ്ഞ് കോച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തും..