ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 2'വിന് പാക്കപ്പ് പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 56 ദിവസങ്ങൾക്കായി ഷെഡ്യൂൾ ചെയ്തിരുന്ന ചിത്രത്തിന്റെ ഷൂട്ട് 46 ദിവസം കൊണ്ട് അവസാനിപ്പിക്കാൻ സാധിച്ചുവെന്നും ജീത്തു ജോസഫ് തന്റെ കുറിപ്പിലൂടെ അറിയിച്ചു.
സെറ്റിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദൃശ്യം ടീമിന്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സഹകരണം കൊണ്ട് മാത്രമാണ് ഈ കൊവിഡ് വിഷമഘട്ടത്തിലും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചതെന്നും ഇക്കാര്യത്തിൽ താൻ എല്ലാവർക്കും തന്റെ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.