naravane

കാഠ്മണ്ഡു: ത്രിദിന നേപ്പാൾ സന്ദർശനത്തിന്റെ ഭാഗമായി കരസേനാ മേധാവി ജനറൽ എം.എം. നരവനെയും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. കാലാപാനി അതിർത്തി തർക്ക പ്രശ്നം മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് നരവാനെയുടെ നേപ്പാൾ സന്ദർശനം. ഇന്നലെ നേപ്പാൾ ആർമി കമാൻഡും സ്റ്റാഫ് കോളേജും ഇന്ത്യൻ എംബസിയും നരവാനെ സന്ദർശിച്ചിരുന്നു. കൂടാതെ, മഹാവീർ ചക്ര നേടിയ റിട്ട. ഹവിൽദാർ ദിൽ ബഹാദൂർ ഛേത്രിയെ സന്ദർശിച്ച് ക്ഷേമ സഹായധനവും നൽകി. ഏകദേശം 10 ലക്ഷം രൂപ അദ്ദേഹത്തിന് നൽകിയെന്നാണ് വിവരം.