trump

വാഷിംഗ്ടൺ:അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തോൽവി അടുത്തറിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ലെന്ന വാദവുമായി ഡൊണാൾഡ് ട്രംപിന്റെ പക്ഷം രംഗത്തുവന്നത്.ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ വിജയിച്ചുവെന്നത് തെറ്റായ പ്രവചനമാണെന്നും അവർ ആരോപിച്ചു. പെൻ‌സിൽ‌വാനിയയിൽ ട്രംപിനെ മറികടന്ന് ബെെഡൻ ലീഡ് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് പക്ഷത്തിന്റെ പ്രസ്താവന.

"ഈ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല, ” ട്രംപിന്റെ പ്രചരണ ജനറൽ കൗൺസിലർ മാറ്റ് മോർഗൻ പ്രസ്താവനയിൽ പറഞ്ഞു, തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായും പ്രസ്തവനയിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം ട്രംപും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിന് തെളിവുകൾ ഇല്ലെന്ന് കാണിച്ച് കോടതിയിത് തള്ളുകയായിരുന്നു.

അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 77 ഇലക്ടറൽ കോളേജ് വോട്ടുണ്ട്. ഇതിൽ 25 ഇലക്ടറൽ വോട്ടെങ്കിലും ട്രംപില്‍ നിന്ന് പിടിച്ചെടുത്താലേ ബൈഡന് പ്രതീക്ഷയുള്ളൂ. ജന്മനാടായ പെന്‍സില്‍വേനിയക്ക് പുറമേ മിഷിഗണോ ജോര്‍ജിയയോ നോർത്ത് കരോലീനയോ കൂടി നേടിയാൽ ബൈഡന് ജയം ഉറപ്പിക്കാം. എന്നാൽ തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച മാത്രമേ അന്തിമഫലം വരൂ. പെൻ‌സിൽ‌വാനിയയിൽ കൂടി വിജയിച്ചാൽ 20 ഇലക്ടറൽ വോട്ടുകൾ കൂടി നേടി ജോ ബെെഡന് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്താം. 2016ൽ 306 ഇലക്ടറൽ വോട്ട് നേടിയാണ് ട്രംപ് അധികാരത്തിലെത്തിയത്.

This election is not over. pic.twitter.com/0WJGtgqKxX

— Team Trump (Text VOTE to 88022) (@TeamTrump) November 6, 2020