ipl-

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഹെെദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. ഇത് പിന്തുടർന്ന സൺറെെസേഴ്സ് ഹെെദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടിയാണ് വിജയിച്ചത്.ഇതോടെ മത്സരത്തിൽ നിന്നും ബാംഗ്ലൂർ പുറത്തായിരിക്കുകയാണ്.

ഹെെദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കെയ്ൻ വില്യംസൺ 44 പന്തിൽ 50 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മനീഷ് പാണ്ഡെ 21 പന്തിൽ 24 റൺസ് നേടി. ടീം ക്യാപ്ടൻ ഡേവിഡ് വാർണർ 17 പന്തിൽ 17 റൺസ് നേടി. ജേസൺ ഹോൾഡർ 20 പന്തിൽ 24 റൺസും പ്രിയം ഗാർഗ് 14 പന്തിൽ 7 റൺസും നേടി. ടോസ് നേടിയ ഹെെദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ക്വാളിഫയർ മത്സരത്തിൽ ജയിച്ച ഹെെദരാബാദ് ഞായറാഴ്ച ഡൽഹി ക്യാപിടൽസിനെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം 11ാം തീയതി നടക്കുന്ന ഫെെനലിൽ മുംബയ് ഇന്ത്യസിനെ നേരിടും.