suchithra-murali

'നമ്പർ 20 മദ്രാസ് മെയിലി'ൽതുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സുചിത്ര മുരളി. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ താമസമാക്കിയ താരം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. എന്നാൽ ഇപ്പോൾ കൊവിഡ് ബോധവത്കരണത്തെ കുറിച്ചുള്ള ഒരു വീഡിയോ ആണ് സുചിത്ര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മരിച്ചുപോയ 'ബ്രൂണോ' എന്ന തന്റെ നായയെ കുറിച്ചുള്ള ഓർമകളും നടി ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

സുചിത്രയുടെ കുറിപ്പ് ചുവടെ:

'നീയെന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ബ്രൂണോ. കുറച്ചുനാൾ മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നതെങ്കിലും നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലുണ്ടായിരുന്ന നിന്റെ ഓമനത്വമുള്ള കൊച്ച് സംഭാവനകളെ കുറിച്ച് പറയേണ്ടതേയില്ല. ആർ.ഐ.പി ഹീറോ!'

View this post on Instagram

Can’t believe you are gone Bruno..😢😭😭 . For the short period you were in this world ...you became family, not to mention your cute little contribution towards Covid pandemic. RIP hero...!!!

A post shared by Suchitra (@suchitramurali) on