stroke

സ്ട്രോക്ക് അഥവാ പക്ഷാഘാതമുണ്ടാകുന്ന രോഗികളുടെ ചികിത്സയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്ന് അവരെ ആശുപത്രിയിൽ എത്തിക്കാൻ എടുക്കുന്ന സമയം. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രചാരത്തിലുള്ള ഐ.വി.ടി.പി.എ തെറാപ്പി ചെയ്യേണ്ടത് ലക്ഷണങ്ങൾ തുടങ്ങി മൂന്നര മണിക്കൂറിനുള്ളിലാണ്. എന്നാൽ മെക്കാനിക്കൽ ത്രോംബെക്ടമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർവരെ നീട്ടാനാവുമെന്ന് ഡോ. മൗനിൽ ഹഖ് ടി.പി പറയുന്നു.
പെരിന്തൽമണ്ണ പനമ്പി ഇ.എം.എസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടൻ്റും ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റുമാണ് ഡോ. മൗനിൽ ഹഖ്.


അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കേടുപാടുകൾ വരുത്താതെ, രോഗിയുടെ തലച്ചോറിലെ ധമനിയിൽ നിന്ന് ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് മെക്കാനിക്കൽ ത്രോംബെക്ടമി എന്ന രീതി . കൊവിഡിനേക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കുന്ന സ്ട്രോക്ക് പോലുള്ള അസുഖങ്ങളും അവയ്ക്കുള്ള നൂതന ചികിത്സാ മാർഗങ്ങളും സമൂഹത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.