
അമിതഭാരം കുറയ്‌ക്കാൻ പലവിധ മാർഗങ്ങൾ അന്വേഷിച്ച് അലയേണ്ട ഇനി. വീട്ടിൽത്തന്നെ എളുപ്പത്തിൽ ഒരുക്കാവുന്ന ഒരു മാർഗം ഇതാ. ചെറിയൊരു ചുരയ്‌ക്ക ചെടി നട്ടുവളർത്തിയാൽ മതി. കുക്കുമ്പർ ഇനത്തിൽപ്പെട്ട ചുരയ്‌ക്ക അമിതഭാരം കുറയ്ക്കാൻ സഹായിക്കും. ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ചുരയ്‌ക്ക.
അവശ്യപോഷകങ്ങളായ വിറ്റാമിൻ സി, ബി, കെ, എ, ഇ, അയേൺ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ചുരയ്‌ക്കയിൽ. ജ്യൂസായി കുടിക്കുന്നത് കൂടുതൽ ഗുണം നല്‌കും. ചുരയ്‌ക്ക മുറിച്ച് അല്പം കുരുമുളക് പൊടിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ഒരു മുറി ചെറുനാരങ്ങ നീരും ചേർത്ത് ജ്യൂസ് തയാറാക്കാം. അമിതഭാരം കുറയ്‌ക്കാൻ മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ല ഉറക്കത്തിനും ചർമ സംരക്ഷണത്തിനുമെല്ലാം ചുരയ്‌ക്ക ഫലപ്രദമാണ്.