സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന താരമാണ് അഹാനകൃഷ്ണ. ലോക്ക്ഡൗണിന്റെ മുഷിപ്പിൽ നിന്നും ഒരു മാറ്റത്തിനായി സഹോദരിമാർക്കൊപ്പം അവധിക്കാലം അടിച്ചുപൊളിക്കുകയാണ് നടി. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. ഇതിന്റെ ചിത്രങ്ങളാണ് അഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കോവളത്തെ റിസോർട്ടിൽ പട്ടം പറത്തിയും പൂളിൽ കുളിച്ചും സഹോദരിമാർക്കൊപ്പം ഫോട്ടോയെടുത്തും അവധിക്കാലം അടിച്ചുപൊളിക്കുകയാണ് അഹാന. അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടായിരുന്നു ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്.