bineesh-kodiyeri

ബംഗളൂരു: ലഹരിമരുന്നു കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. തുടർച്ചയായ 10 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയിൽ ഹാജരാക്കുന്നത്.


എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാദ്ധ്യത ഇല്ല.ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതിയെ അറിയിക്കും. ബിനീഷിന്റെ ബന്ധുക്കൾ റെയ്ഡ് തടസപ്പെടുത്തിയത് ഗുരുതരമായ സംഭവമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്.

ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.അതേസമയം ബിനീഷിന്റെ തിരുവനന്തപുരത്തെ മുഖ്യ ബിനാമി കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഒളിവിൽ പോയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. രണ്ടാം തിയ്യതിക്ക് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് ഇയാൾ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല.