bihar-election

പട്ന:ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി.78 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട പോളിംഗ് നടക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലായുള്ള സീമാഞ്ചലടക്കമുള്ള വടക്കൻ ബീഹാറിലെ 2.35 കോടിയിലേറെ വോട്ടർമാരാണ് 1204 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുക.

Voting begins for the third and final phase of Bihar polls, 1204 candidates in fray for 78 Assembly seats.

Voting also being held for by-election in Valmiki Nagar Parliamentary seat, following the demise of sitting JD(U) MP Baidyanath Mahato. pic.twitter.com/jwpVYdprPV

— ANI (@ANI) November 7, 2020

രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്.പപ്പുയാദവ്, ശരത് യാദവിന്റെ മകള്‍ സുഹാസിനി യാദവ് തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ ഏഴ് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം പത്തിനാണ് ഫലപ്രഖ്യാപനം. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടന്നത്.