മലയാള സിനിമ മേഖലയിൽ 15 വർഷം തികയുന്ന വേളയിൽ അഭിനയത്തെക്കൂടാതെ നിർമാണ സംരഭത്തിലേക്ക് കൂടി കടക്കുകയാണ് നടി മംമ്ത മോഹൻദാസ്.ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറലായ ‘ലോകമേ’ എന്ന റാപ്പ് സോംഗ് മ്യൂസിക് സിംഗിൾ രൂപത്തിലൊരുക്കുന്ന വിഡിയോ ആണ് നടി നിർമ്മിക്കുന്നത്.
മംമ്താ മോഹൻദാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മംമ്ത മോഹൻദാസും നോയൽ ബെന്നും നിർമിക്കുന്ന ഈ മ്യൂസിക് സിംഗിളിൽ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നു.വിഷ്വൽ എഫക്ട്സ് മേഖലയിൽ ഒരുപാട്കാലത്തെ പ്രവൃത്തി പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോൺസെപ്റ്റ് തയ്യാറാക്കി, മ്യൂസിക് സിംഗിൾ സംവിധാനം ചെയ്ത്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
വിനീത് കുമാർ മെട്ടയിൽ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ഏകലവ്യൻ തന്നെയാണ് പാടിയിരിക്കുന്നത്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ദേശീയ അവാർഡ് ജേതാവും, ഈ വർഷത്തെ കേരള സംസ്ഥാന അവാർഡിനും അർഹനായ പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം.
ദേശീയ അവാർഡ് ജേതാവ് ബംഗ്ലാൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ഇതുവരെയുള്ളതിൽവച്ച് മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് 'ലോകമേ' പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോജ് വസന്തകുമാർ, വിഷ്വൽ എഫക്ട്സ്:കോക്കനട് ബഞ്ച് ക്രീയേഷൻസ്,മ്യൂസിക് മാസ്റ്ററിംഗ്: അച്ചു രാജാമണി, സൗണ്ട് എഫക്ട്സ്:സംസ്ഥാന അവാർഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കളറിംഗ്:ശ്രിക് വാരിയർ. ലൈൻ പ്രൊഡ്യൂസർ:ജാവേദ് ചെമ്പ്, പിആർഒ:ആതിര ദിൽജിത്ത് 'ലോകമേ' മ്യൂസിക് സിംഗിളിന്റെ ട്രെയിലർ ദുൽഖർ സൽമാൻ ഇന്ന് തന്റെ ഒഫീഷ്യൽ പേജിൽ ലോഞ്ച് ചെയ്യും.