ഇന്ന് പതിവിലും കൂടുതൽ തിരക്കായിരുന്നു വാവയ്ക്ക്. രാത്രിയോടെ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ഒരു വീട്ടിൽ പാമ്പിനെ പിടികൂടാൻ അദ്ദേഹം എത്തി. മീൻവളർത്തുന്ന കുളം, ഈ കുളത്തിൽ നിന്ന് പതിവായി മീനുകളെ നഷ്ട്ടപെടാറുണ്ട്. അങ്ങനെ കുളത്തിന് ചുറ്റും വല വിരിച്ചു, രാത്രിയോടെ മീനുകൾക്ക് തീറ്റ കൊടുക്കാൻ വന്നപ്പോൾ വീട്ടുകാർ ഞെട്ടി, മീൻവലയിൽ കുരുങ്ങി ഒരു മൂർഖൻ പാമ്പ്. നന്നായി കുരുങ്ങിയിരിക്കുന്നു.

snake-master

കരുതലോടെ വാവ വലയിൽ നിന്ന് പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. അപ്പോഴാണ് അടുത്ത കോൾ ആറ്റിങ്ങൽ ചെറുവള്ളിമുക്ക് എന്ന സ്ഥലത്ത് ഒരുവീട്ടിൽ അടുക്കളയോട് ചേർന്ന് പുറകുവശത്തു വിറക് അടുക്കിവച്ചിരിക്കുന്നതിനടിയിലേക്കു ഒരു പാമ്പ് കയറി...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..