അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പിൽ അയ്യപ്പനായി പവൻ കല്യാണും കോശിയായി കിച്ച സുദീപും എത്തുന്നു. സിതാര എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ കെ. ചന്ദ്രയാണ്. സംഗീതം തമൻ. മലയാളത്തിലെ കഥ അതേപോലെ നിലനിറുത്തിയാണ് തെലുങ്കിൽ ചിത്രം ഒരുക്കുന്നത്.അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും.മറ്റു താരങ്ങളെ നിശ്ചയിച്ചു വരുന്നതേയുള്ളൂ. അയ്യപ്പനും കോശിയും ബോളിവുഡിലേക്കും എത്തുന്നുണ്ട്. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയിൽ കോശിയെ പൃഥ്വിരാജും അയ്യപ്പനെ ബിജു മേനോനുമാണ് അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ് കോശിയും അയ്യപ്പനും.