മലയാള സിനിമയുടെ നിത്യ യൗവനം റഹ്മാൻ എട്ടു മാസത്തെ വീട്ടിലിരിപ്പിന് ശേഷം വീണ്ടും സിനിമയുടെ തിരക്കിലേക്ക് പോവുന്ന വിവരം തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. മുടിയും താടിയുമെല്ലാം പോയി ഇതെന്റെ ഫസ്റ്റ് ലുക്കെന്ന് അടിക്കുറിപ്പോടെയാണ് റഹ്മാൻ ഫോട്ടോ പങ്കുവച്ചത്. റഹ്മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ", ജയം രവിയുടെ 'ജന ഗണ മന', വിശാലിന്റെ 'തുപ്പരിവാളൻ 2", 'ഓപ്പറേഷൻ അരപൈമ", 'നാടക മേടൈ", 'സർവ്വാധികാരി"എന്നീ ചിത്രങ്ങളിലും റഹ്മാൻ വേഷമിടുന്നുണ്ട്.